
തിരുവനന്തപുരം: കാസർകോട് മെഡിക്കൽ കോളേജ് പ്രവർത്തനക്ഷമമാക്കുന്നതിന്റെ ഭാഗമായി 273 തസ്തികകൾ പുതിയതായി സൃഷ്ടിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി മുഖ്യമന്തി പിണറായി വിജയൻ വ്യക്തമാക്കി. 91 ഡോക്ടർമാർ 182 അനധ്യാപക ജീവനക്കാർ. ഇതിൽ പകുതി തസ്തികയിൽ ഉടൻ നിയമനം നൽകും.
24 മണിക്കൂറും പ്രവർത്തിക്കുന്ന ഒപി ഐപി അത്യാഹിത വിഭാഗം അടക്കം എല്ലാ സേവനങ്ങളും ആശുപത്രിയിൽ ലഭ്യമാക്കും. നിലവിൽ അനുവദിച്ചിരിക്കുന്ന 50 ശതമാനം തസ്തികകളിലും ഉടനെ നിയമനം നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
ബാക്കി വരുന്ന എല്ലാ തസ്തികകളിലും ആശുപത്രി പൂർണമായി പ്രവർത്തനം ആരംഭിക്കുന്നതോടെ നിയമനം നടക്കും. ഗ്രേഡ് 2 നഴ്‌സ് തസ്തികയിലേക്ക് 99 നിയമന ഉത്തരവുകൾ അയച്ചതായും സർക്കാർ വ്യക്തമാക്കി. ഇവർക്ക് ഉടൻ നിയമനം നൽകും. സംസ്ഥാനത്ത് നിലവിൽ പരിശോധനാ കിറ്റുകൾക്ക് ക്ഷാമമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Summary ; kasaragod madical college opening