
തിരുവനന്തപുരം: പ്രവാസികളായ മലയാളികൾ കൂടുതൽ ജോലി ചെയ്യുന്ന രാജ്യങ്ങളിൽ 5 കോവിഡ് ഹെൽപ്പ് ഡെസ്‌കുകൾ ആരംഭിച്ച്ന്ന് മുഖ്യമന്ത്രി. നോർക്കയുടെ നേത്യത്വത്തിൽ വിവിധ ഗ്രൂപ്പുകളും സംഘടനകളും ചേർന്നാണ് ഹെൽപ്പ് സെന്റർ ആരംഭിച്ചത്. അംബാസിഡർമാരോട് ഹെൽപ് ഡെസ്‌കുകളുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചതായും പിണറായി വിജയൻ അറിയിച്ചു.
അമേരിക്കയിൽ അടക്കം മലയാളികൾ കൊറോണ ബാധിച്ച് മരണമടയുന്ന വാർത്തകൾ തുടർച്ചായായി വരുന്നു. എന്തുചെയ്യണമെന്നറിയാതെ പലരാജ്യങ്ങളിൽ നിന്നും പ്രവാസികൾ നാട്ടിലേക്ക് വിളിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. അതിനാലാണ് പ്രവാസിക്ക് ഏറെ പ്രയോജനം ചെയ്യുന്ന രീതിയിൽ ഹെൽപ് സെന്റർ ആരംഭിക്കുന്നത്.
ഓൺലൈൻ വഴി പ്രവാസികൾക്ക് മെഡിക്കൽ സേവനം അടക്കം ലഭ്യമാക്കും. കേരളത്തിലുള്ള ഡോക്ടർമാരുമായി വീഡിയോ കോളുകളിലൂടെ സംസാരിക്കാം. കൂടാതെ നോർക്കയുടെ വെബ്സൈറ്റ് മുഖേനെ രജിസ്റ്റർ ചെയ്തും ആരോഗ്യപരമായ സംശയങ്ങൾക്ക് നിവൃത്തി വരുത്താനാകും.
ഉച്ചക്ക് 2 മണിക്ക് മുതൽ 6 മണി വരെയാണ് ഡോക്ടർമാരുടെ സേവനം ലഭ്യമാകുക. ഇന്ത്യൻ സമയത്ത് തന്നെ വിളിക്കണം. എല്ലാമേഖലയിലുമുള്ള പ്രമുഖ എക്സ്പീരിയൻസ്ഡ് ഡോക്ടർമാരുടെ സേവനം തന്നെയാണ് ലഭ്യമാകുക.
Content Summary: pravasi online help desk opening shortly; pinarayi Vijayan