
തിരുവനന്തപുരം: തെന്നിന്ത്യൻ താരം അല്ലു അര്‍ജുന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി. സംഭാവന നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് പ്രതിരോധ പ്രവരത്തനങ്ങൾക്ക് കേരളത്തിനൊപ്പം ഉണ്ടെന്ന് അദ്ദേഹം അറിയിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
തെലങ്കാന, ആന്ധ്ര, മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്കും അല്ലു സംഭവന നൽകിയിരുന്നു. പ്രത്യേക താല്‍പര്യം കേരളത്തിനോട് പ്രകടിപ്പിച്ചാണ് അദ്ദേഹം ഈ തുക കൈമാറിയത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പിണറായി വിജയൻ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരത്തെ നടന്‍ മോഹന്‍ലാലും 50 ലക്ഷം രൂപ നല്‍കിയിരുന്നു. വ്യവസായി യുസഫലി 10 കോടിയും രവി പിള്ള 5 കോടിയും നേരത്തെ നൽകിയിരുന്നു.
Content Summary: allu Arjun donate 25 lacs on kerala cm Relief Fund