
കൊച്ചി: മകന്റെ കോവിഡ് ഭേദമായി. ആരോഗ്യ പ്രവർത്തകർക്കും സർക്കാരിനും നന്ദിപറഞ്ഞ് മാമഗം സിനിമയുടെ സംവിധായകൻ എം. പത്മകുമാർ. വിദേശത്തുനിന്ന് വന്ന പത്മകുമാറിന്റെ മകനും സുഹൃത്തിനും കോവിഡ് വൈറസ് സ്ഥിരീകരിച്ചതോടെ കളമശേരിയിലെ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ഇവർ.
മകൻ ആകാശും സുഹൃത്തും രോഗമുക്തി നേടി ആശുപത്രി വിട്ടതിനു പിന്നാലെയാണ് സർക്കാരിനും ആരോഗ്യ പ്രവർത്തകർക്കും കളക്ടർക്കും നന്ദി അറിയിച്ച് സംവിധായകൻ രംഗത്തെത്തിയത്. മകൻ ആരോഗ്യ പ്രവർത്തകർക്കൊപ്പം നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് ഫേയ്സ്ബുക്കിലൂടെ അദ്ദേഹം നന്ദി അറിയിച്ചത്.
കോവിനെതിരെ പൊരുതുന്ന നഴ്സുമാർ, ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ അടക്കം എല്ലാവർക്കും ഒരുപാടുനന്ദിയും സ്നേഹവും. അതോടൊപ്പം ഈ സംഘത്തിന് നേതൃത്വം നൽകുന്ന ആരോഗ്യമന്ത്രിക്കും, മുഖ്യമന്ത്രി പിണറായി വിജയനും, ജില്ലാ കലക്ടർ സുഹാസിനും ഒരുപാടു സ്നേഹം. ഇതൊരു കൃത്ജ്ഞാ കുറിപ്പല്ല. എന്റെ സർക്കാരിനെക്കുറിച്ചും നാടിനെക്കുറിച്ചും ഓർത്തുള്ള അഭിമാനക്കുറിപ്പാണെന്നും അദ്ദേഹം പറഞ്ഞു. ആളുകളോടുള്ള കരുതലിന്റെ കാര്യത്തിൽ കേരളം ലോകത്തു തന്നെ ഒന്നാമതാണ്!”
Content Summary: director m padmakumar son discharged kalamassery medical college, coved 19