
തിരുവനന്തപുരം: ഇന്ന് മുതൽ സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം തുടങ്ങി. ഇന്ന് കിറ്റ് ലഭിക്കുക ആദിവാസി മേഖലകളിലുള്ളവർക്കാണ്. 5.92 ലക്ഷം എഎവൈ കുടുംബങ്ങൾക്ക് വിഷുവിന് മുമ്പും മറ്റുള്ളവർക്ക് 30നകവും വിതരണം ചെയ്യും.
കിറ്റിൽ ലഭിക്കുക ഇവയൊക്കെ: ഒരു കിലോ പഞ്ചസാര, ഒരു ലിറ്റർ സൺ ഫ്ളവർ ഓയിൽ, കടല, റവ, ഉഴുന്ന്, ഉപ്പ്, ചെറുപയർ, രണ്ടു കിലോ ആട്ട, അര ലിറ്റർ വെളിച്ചെണ്ണ, കടുക്, രണ്ട് സോപ്പ്. ചായപ്പൊടി, 100 ഗ്രാം വീതം മുളകുപൊടി, 250 ഗ്രാം വീതം പരിപ്പ്, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഉലുവ ,
സൗജന്യ ഭക്ഷ്യധാന്യകിറ്റ് ആവശ്യമില്ലാത്തവർ സിവിൽ സപ്ലൈസ് വെബ്‌സൈറ്റ് വഴി ഡൊണേറ്റ് മൈകിറ്റെന്ന ഓപ്ഷൻ വഴി അർഹത ഉള്ളവർക്ക് കിറ്റ് സംഭാവന ചെയ്യാനാകും.
Content Summary; Kerala government free ration kit supplies in today