
ന്യൂഡൽഹി: കോവിഡ് പ്രതിരോധം പത്തനംതിട്ട മാതൃകയെ പേരെടുത്തുപറഞ്ഞ് അഭിനന്ദിച്ച് കേന്ദ്രം വീണ്ടും രംഗത്ത്. കേരളത്തിന് അഭിമാനകരമായ രീതിയിൽ പത്തനംതിട്ട ജില്ല കളക്ടർ എംഎൽഎമാരും ജനപ്രതിനിധികളേയും. അടക്കം ചേർന്ന് നടത്തിയ പ്രവർത്തനത്തെ അഭിനന്ദിച്ച് പലരും രംഗത്ത് എത്തിയിരുന്നു. അതിന് പിന്നാലെയാണ് കേന്ദ്രസർക്കാരും രംഗത്ത് എത്തിയത്.
ഇപ്പോൾ കേന്ദ്ര ആരോഗ്യ ജോയിന്‍റ് സെക്രട്ടറിയായ ലവ് അഗര്‍വാളാണ് ജില്ലയുടെ പേരെടുത്തു പറഞ്ഞുകൊണ്ട് അഭിനന്ദനം അറിയിച്ചത്. കുവിഡ് വ്യാപനം തടയാനായി സമര്‍ഥമായി ഇടപെട്ടു സര്‍ക്കാര്‍ തയാറാക്കിയ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും വളരെ കൃത്യമായി പാലിച്ചതിൽ ഉദാഹരണമാണ് ഇല്ലയെന്നും അദ്ദേഹം പറഞ്ഞു.
ഗർഭിണികൾ പ്രായമായവർ ഉള്‍പ്പെടെയുള്ളവരുടെ കണക്കുകള്‍ വീടുകളില്‍ എത്തി ശേഖരിച്ചതിന് കേരളത്തിലെ- പത്തനംതിട്ടയും. പുണെയുമാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. വെെറസ് ബാധിതരുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കുക, നിരീക്ഷണം ഏര്‍പ്പെടുത്തുക.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനായി സാങ്കേതികവിദ്യ മികച്ച രീതിയിൽ ഉപയോഗിക്കുക, നിരീക്ഷണത്തിൽ കഴിയുന്നവർക്കും രോഗികള്‍ക്കും മികച്ച പിന്തുണ നല്‍കുക അടക്കമുള്ള കാര്യങ്ങളില്‍ ജില്ലയൂടെ പ്രവര്‍ത്തനം അടിവരയിട്ട് കേന്ദ്രസര്‍ക്കാര്‍ എടുത്തു പറഞ്ഞു.
Content Summary: pathanamthitta district covid-19