
പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ടിൽ നിന്നും കോടികൾ അനുവദിച്ച് എൽഡിഎഫ് എംഎൽഎമാരായ വീണാ ജോർജും. കെ.യു ജിനീഷ് കുമാറും.
ആറന്മുള മണ്ഡലത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒന്നരക്കോടി രൂപയാണ് വീണാ ജോർജ് അനുവദിച്ചത്.
കോന്നിയിലെ ആശുപത്രികൾക്കായി 11 ആംബുലൻസും, വെന്റിലേറ്ററും കോവിഡ് പ്രതിരോധ ഉപകരണങ്ങൾ അടക്കം വാങ്ങാൻ 2 കോടി രൂപയാണ് എം.എൽ.എ ഫണ്ടിൽ നിന്നും ജിനീഷ് കുമാർ അനുവദിച്ചു.
ആസ്തി വികസന ഫണ്ടിൽ നിന്നും സംസ്ഥാന ധനകാര്യ വകുപ്പ് തുക വിനിയോഗിക്കാൻ
അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും ഇതുസംബന്ധിച്ച ഉത്തരവ് ജില്ലാ കളക്ടർ പി.ബിനൂഹിന് കൈമാറിയത്.