
തിരുവനന്തപുരം: കോവിഡ് പ്രതിരോധ ഉപകരണങ്ങളിൽ സംസ്ഥാന സർക്കാരിനെ വാനോളം പുകഴ്ത്തി ക്രൈസ‌്തവ സാംസ‌്കാരിക മാഗസിനായ ക്രൈസ‌്തവ ചിന്ത ഇന്നത്തെ പ്രത്യേകപതിപ്പിലാണ് ആരോഗ്യ വകുപ്പ് മന്ത്രിയേയും മുഖ്യമന്ത്രി പിണറായി വിജയനേയും അഭിനന്ദിച്ച് കവർസ്റ്റോറി വന്നിരിക്കുന്നത്. സന്ദീപ് വിളക്കുകണ്ടമാണ് എഴുതിയിരിക്കുന്നത്.
ആഗോള ആരോഗ്യ സൂചികയിൽ 57 ആം സ്ഥാനത്തുള്ള ഇന്ത്യയിലെയൊരു ചെറിയ സംസ്ഥാനം മാത്രമായ കേരളം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ലോകത്തിന് തന്നെ മാതൃകയാകാനൂള്ള മുഖ്യകാരണം കേരള മുഖ്യമന്ത്രി പിണറായി വിജയൻ അമരക്കാരനായ ഇടത് ഗവൺമെന്റിന്റെ ഭരണമികവാണെന്നും കവർ സ്റ്റോറി പറയുന്നു. അതോടൊപ്പം ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ നടപടികളും മാസിക അഭിനന്ദിക്കുന്നു.
കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ അഭിനയിച്ച് മോഹൻ ലാൽ പ്രിയദർശൻ ജയസൂര്യ റോഷൻ ആൻഡ്രൂസ് സിദ്ദിഖ് അടക്കമുള്ള പ്രമുഖ സിനിമാ പ്രവർത്തകരും, വിധു പ്രതാപ് അടക്കമുള്ള ഗായകരും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് കവർ സ്റ്റോറി മുഴുവനും വായിക്കാനാകുന്നാതാണ്
News credit: cchintha.com/