
തിരുവനന്തപുരം: കോവിഡ് ബാധിച്ച് കേരളത്തിൽ ചികിത്സയിൽ കഴിഞ്ഞ 8 രോഗികൾക്കും രോഗമുക്തി.
എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയില്‍ കഴിഞ്ഞ 4 വിദേശികളുടെ കൂടി പരിശോധ ഫലം നെഗറ്റീവായതോടെ ഇവർക്ക് ഇനി അധികം താമസിക്കാതെ നാട്ടിൽ പോകാം.
ഇറ്റലിയില്‍ സ്വദേശിയായ റോബര്‍ട്ടോ ടൊണോസോ (57), യുകെയില്‍ സ്വദേശിയായ എലിസബത്ത് ലാന്‍സ് (76), ബ്രയാന്‍ നെയില്‍ (57), ലാന്‍സണ്‍ (76), ജാനറ്റ് ലൈ (83), ജാന്‍ ജാക്‌സണ്‍ (63) സ്റ്റീവന്‍ ഹാന്‍കോക്ക് (61), ആനി വില്‍സണ്‍ (61), എന്നിവരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്.
തങ്ങളുടെ സ്വന്തം രാജ്യത്തുലഭിക്കുന്നതിനേക്കാള്‍ മികച്ച ചികിത്സയാണ് കേരളത്തില ലഭിച്ചതെന്ന് ഇവര്‍ പറഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശെെലജ ടീച്ചർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഇവരില്‍ അവസാനത്തെ 4 രോഗികളെ രോഗം മാറിയതിനെ തുടര്‍ന്ന് അവരുടെ നിര്‍ദേശ പ്രകാരം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംസ്ഥാനത്തിന് അഭിമാനകരമായ രീതിയിൽ പ്രവര്‍ത്തനം കാഴ്ചവച്ച എറണാകുളം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരേയും ആരോഗ്യ മന്ത്രി കെകെ ശെെലജ ടീച്ചർ അഭിനന്ദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ
Content Summary; Kerala health Minister kk shailaja’s facebook post