
തിരുവനന്തപുരം: കോവിഡ് രാജ്യത്ത് വ്യാപിക്കുമ്പോൾ പ്രതിമകൾ പണിതുയർത്തിയ ഗുജറാത്ത് സർക്കാരിനും. പ്രതിമകൾ പണിതുയർത്താൻ നോക്കുന്ന മഹാരാഷ്ട്ര. യുപി സർക്കാരുകൾക്കെതിരെ വിമർശവുമായി സ്വാമി സന്ദീപാനന്ദഗിരി.
ഗുജറാത്ത് സ്വദേശികളോട് പട്ടേൽ പ്രതിമ കൊണ്ട് ഈ ആപത്തുകാലത്ത് നിങ്ങൾക്കെന്തെങ്കിലും ഗുണം ഈ ഉണ്ടായോയെന്ന് സ്വമി ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലൂടെ ചോദിക്കുന്നു.
ഉത്തർ പ്രദേശ് മഹാരാഷ്ട്ര നിവാസികളും ഇതൊന്ന് ഓർക്കുന്നത് നല്ലതാ പണിതുയർത്താൻ പോകുന്ന
ശ്രീരാമന്റേയും ശിവജിയുടെയും പ്രതിമക്കുവേണ്ടി നീക്കിവെച്ച പണം കൊണ്ട് ശ്രീരാമ മൾട്ടി സ്പെഷ്യാൽട്ടി ഹോസ്പിറ്റലും & ഛത്രപതിശിവജി സൂപ്പർസ്പെഷാൽറ്റി ഹോസ്പിറ്റലും ആരംഭിക്കാൻ നിങ്ങൾക്ക് കഴിയെട്ടെയെന്നും സ്വാമി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
Post cadite: sandeepanandagiri
Content Summary: swami sandeepanandagiri fb post