
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതിയധിക്ഷേപം യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിക്കെതിരെ ഡിവൈഎഫ്ഐ പരാതി നൽകി. മലപ്പുറം എസ്പിയോട് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്‌ഐയുടെ വാളാഞ്ചേരി ബ്ലോക്ക് കമ്മിറ്റിയാണ് പരാതി നല്‍കിയത്.
ചെത്താണ് മുഖ്യമന്ത്രിയുടെ കുടുംബത്തിന് തൊഴിലെങ്കില്‍ മുല്ലപ്പള്ളിയുടെ കുടുംബത്തിന് സ്വാതന്ത്ര്യസമര പാരമ്പര്യമാണുള്ളതെന്ന് ആണ് യൂത്ത് കോൺഗ്രസ് നേതാവിന്റെ ആക്ഷേപം. കോൺഗ്രസ് അനുകൂല പേജിലാണ് ആദ്യം പോസ്റ്റ് വന്നത് പിന്നീട് വിവാദമായതോടെ പേജിൽ നിന്നും പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു.
പിന്നീട് യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയായ ഷഹനാസ് പാലക്കൽ വീണ്ടും പോസ്റ്റ് ചെയ്തതോടെയാണ് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ പിണറായിക്കെതിരെ ജാതി അധിക്ഷേപം തുടർന്നു. മുഖ്യമന്ത്രി പിണറായിവിജയൻ കഴിഞ്ഞ ദിവസം മുല്ലപളളിക്കെതിരെ നടത്തിയ രാഷ്ട്രീയ വിമര്‍ശനമാണ് സെെബർ കോൺഗ്രസുകരെ പ്രകോപിപ്പിച്ചത്.