
കാസർകോട്: കേരളത്തിൽ കഴിയുന്ന അതിഥി തൊഴിലാളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ സംഭാവനയായി നൽകി. രാജസ്ഥാൻ സ്വദേശിയായ വിനോദ്ജംഗിതാണ് സംഭാവന നൽകിയത്.
വാടകയ്ക്ക് കാസർഗോഡ് നീലേശ്വരത്ത് താമസിച്ച് പണിയെടുക്കുന്ന അതിഥിതൊഴിലാളിയാണ് മുഖ്യമന്ത്രിയാണ് കോവിഡ് 19 ദുരിതാശ്വാസ പണം സംഭാവന നൽകിയത്.
തുക വിനോദ്ജംഗിത് നീലേശ്വരം പൊലീസ് സ്റ്റേഷനിലെത്തി ഇൻസ്പെക്ടറെ ഏൽപ്പിച്ചു. സബ്ഇൻസ്പെക്ടറായ ബിജുവാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. തുച്ഛമായ കൂലിക്കുജോലി ചെയ്ത് സമ്പാദിച്ച തുകയാണ് ഇദ്ദേഹം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയതെന്ന് പോലീസ് ഓഫീസർ ബിജു പറയുന്നു.
തിരുവനന്തപുരം എംപി ശശിതരൂരും വിനോദിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. അതിഥി തൊഴിലാളികളെ കേരളം പരിപാലിക്കുമ്പോൾ, അവരതിന് ഹൃദയംകൊണ്ട് നന്ദിയറിയിക്കുന്നു എന്ന് തരൂർ വ്യക്തമാക്കി.
Content Summary: Donated Rs 5000 to the Chief Minister’s Relief Fund; Tharoor congratulates the guest worker