
തിരുവനന്തപുരം: ഐഎഎസ് സർവീസിലേക്കു വീണ്ടും പ്രവേശിക്കാനുള്ള കേന്ദ്ര നിർദേശത്തെതള്ളി മുൻ ഐഎഎസ് ഓഫീസർ കണ്ണൻ ഗോപിനാഥൻ. കൊറോണ രാജ്യത്ത് പടരുന്നതോടെ പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കണ്ണനോട് സർവീസിൽ തിരികെ പ്രവേശിക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചത്.
കേന്ദ്ര സർക്കാരിനോട് സർവീസിൽ തിരികെ പ്രവേശിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന മറുപടിയാണ് കണ്ണൻ ഗോപിനാഥൻ നൽകിയത്. ഇപ്പോൾ തിരിച്ചുവിളിക്കുന്നത് കേന്ദ്രസർക്കാർ കൂടുതൽ പീഡിപ്പിക്കാനാണെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാറിന്റെ പ്രതികാര ബുദ്ധിയാണ് പിന്നിലെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു.
കണ്ണൻ ഗോപിനാഥൻ കഴിഞ്ഞ ഓഗസ്റ്റിലാണ് ഐഎഎസ്സിൽ നിന്നും രാജിവെച്ചത്. രാജിവെച്ചിട്ട് എട്ടു മാസം കഴിഞ്ഞുള്ള തിരിച്ചുവിളി ഒട്ടും ആത്മാർഥമല്ലെന്നും കണ്ണൻ ഗോപിനാഥൻ വ്യക്തമാക്കി.
Content Summary: kannan gopinathan not rejoined I.A.S service