
കൊവിഡ് കാലത്ത് ദുരന്തത്തിന്റെ ആഴത്തിലാണ്ടുപോയിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. ആരോഗ്യമന്ത്രി പത്രസമ്മേളനം വിളിക്കുന്നതിനെതിരെ പത്ര സമ്മേളനം നടത്തി നാണംകെട്ട പാർട്ടി അധ്യക്ഷനിലൂടെയാണ് ദുരന്തങ്ങളുടെ തുടക്കം. കൊവിഡ് ദുരന്തകാലത്ത് പൊതുജനങ്ങളുടേയോ പാർട്ടി പ്രവർത്തകരുടെയോ പിന്തുണ പിടിച്ചുപറ്റാൻ നേതൃത്വത്തിനായിട്ടില്ല. പലപ്പോഴും രാഷ്ട്രീയ അപകത്വയാണ് കാണിച്ചത്. ഫലമോ സോഷ്യൽ മീഡിയയിൽ ആളുകൾ കോൺഗ്രസിനെ വലിച്ചുകീറി തേച്ചൊട്ടിച്ചു.
കോൺഗ്രസുകാർക്ക് മുഖം മിനുക്കാൻ 10 ഉപദേശങ്ങൾ ഇതാ. തീർത്തും സൗജന്യമാണ്.
1. പ്രസ്ഥാവനകൾ നടത്തുംമുമ്പ് നേതാക്കൾ അഞ്ചുപേരുമായി പങ്കുവെക്കുക.
2. ബുദ്ധിപരവും രാഷ്ട്രീയ പക്വതയും ഉണ്ടെന്ന് ഉറപ്പിച്ചാൽ മാത്രം നാട്ടുകാരെ അറിയിക്കുക.
3. സ്വന്തം ഗ്രൂപ്പുകാരോട് മാത്രം ചോദിക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ നിലവിലെ സാഹചര്യത്തേക്കാൾ മോഷമാവും.
4. മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങളും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും അവലോകനം ചെയ്യാൻ നിങ്ങൾ ഒരു സമിതിയെ നിയമിക്കുക.അതിൽ പാർട്ടിക്കൂറുള്ള ഡോക്ടർമാരും എഴുത്തുകാരും ഉണ്ടാവണം.
5. മുഖ്യമന്ത്രിയെ ഇടയ്ക്കിടെ പിന്തുണക്കുകയും പോരായ്മകൾ ചൂണ്ടിക്കാണിക്കുകയും ചെയ്യുക ( സോഷ്യൽ മീഡിയ പിന്തുണകിട്ടും)
6. ഏതൊരു കാര്യവും നന്നായി പഠിച്ച് ഹോംവർക്ക് ചെയ്ത് ജനങ്ങൾക്ക് മുന്നിൽ പറയുക.( അബദ്ധം പിണഞാൽ ബൽറാമും ഷാഫിയുമൊക്കെ ന്യായീകരിക്കാൻ പോലും വരില്ലന്ന് ഓർക്കുക)
7. വിവേകമുള്ള സൈബർ പോരാളികളെ ശക്തിപ്പെടുത്തുക.( അതില്ലാതെപോയതാണ് ചെത്തുകാരനിൽ എത്തിയത്)
8. കൊവിഡ് ദുരന്തം തിരഞ്ഞെടുപ്പിനുള്ള അവസരമല്ലെന്ന് തിരിച്ചറിയുക.ഭരണത്തിന്റെ ആനുകൂല്യം ഇടതന്മാർ ഉപയോഗിക്കുമ്പോൾ കൂടെ ഒട്ടിച്ചേർന്ന് അവസരം ഉപയോഗപ്പെടുത്തുക.
9. നാട്ടിലുള്ള കോൺഗ്രസുകാർക്കും വലതുപക്ഷ അനുഭാവികൾക്കും അഭിമാനത്തോടെ പറയാവുന്ന പ്രവർത്തികൾ ബോധപൂർവ്വം സൃഷ്ടിക്കുക.അതിന് വിവേകത്തോടെയുള്ള രാഷ്ട്രീയ പക്വതമാത്രമാണ് കാരണീയം.
10. ഒരിക്കലും നിങ്ങൾക്ക് ഇടതുപക്ഷ സൈബർ പോരാളികളെപ്പോലെയാവാൻ കഴിയില്ല. ഞങ്ങൾ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ നന്മയിലും ജനാധിപത്യത്തിലുമാണ്. അത് പ്രകടിപ്പിക്കുക.