
തിരുവനന്തപുരം: കൊറോണ പ്രതിരോധം കേരളം എടുത്ത മാത്യകപരാമാ നടപടികളെ വാനോളം പുകഴ്ത്തി പ്രമുഖ അമേരിക്കൻ പത്രം വാഷിങ്ടണ്‍ പോസ്റ്റ്. വെെറസ് വ്യാപനം തടയുന്നതിന് കേരളം കൈക്കൊണ്ട നടപടികളേയും, റൂട്ട്മാപ്പ് തയ്യാറാക്കിയതും, പോലീസിന്റെ ഇടപെടലും. മികച്ച ഭക്ഷണമൊരുക്കിയതടക്കം പത്രത്തിലെ സ്പെഷ്യൽ റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നുണ്ട്.
അതിഥി തൊഴിലാളികള്‍ക്ക് താമസസൗകര്യം അടക്കം ഒരുക്കിയതും, രോഗത്തെ പ്രതിരോധിക്കുന്നതില്‍ കേരളം സ്വീകരിച്ച നടപടിയേയും റിപ്പോർട്ടിൽ എടുത്തു പറയുന്നു. അതിഥി തൊഴിലാളികൾക്ക് സൗജന്യ ഭക്ഷണം നൽകിയ നടപടി മനുഷ്യത്വപരമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിൽ ആദ്യം കൊവിഡ് റിപ്പോര്‍ട്ട്ചെയ്ത സംസ്ഥാനമായിട്ടും ഏപ്രില്‍ ആദ്യവാരമായതോടെ കേരളത്തില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണം മുപ്പത് ശതമാനമായി കുറയ്ക്കാനും, രോഗമുക്തി 34 ശതമാനം പേര്‍ക്ക് നേടിക്കൊടുക്കാനും കേരളത്തിന് മികച്ച പ്രവര്‍ത്തനത്തിലൂടെ സാധിച്ചതായും പത്രം പറയുന്നു. കേരളം കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മാതൃകയാക്കേണ്ടതാണെന്ന് ഈ മേഖലയിലെ വിദഗ്ധർ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. ഇത് വരെ കേരളത്തിൽ 2 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും പറയുന്നു.
ലോക്ഡൗൺ സംസ്ഥാനത്ത് പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായ ആളുകൾക്ക് 2.6 ബില്യൻ ഡോളറിന്റെ പാക്കേജ് പ്രഖ്യാപിച്ചതും. അതിഥി തൊഴിലാളികൾക്കും സ്കൂൾ കുട്ടികൾക്കും ഭക്ഷണമുൾപ്പെടെ. എല്ലാവർക്കും ഭക്ഷ്യ ദാന്യകിറ്റ്, സൗജന്യ ഭക്ഷണം, ധനസഹായം, സമൂഹ കിച്ചൺ തുടങ്ങിയ കാര്യങ്ങളും റിപ്പോർട്ടിൽ വിവരിക്കുന്നു.
Content Summary: Washington Post praises the Kerala model of anti-Kovid resistance