
തിരുവനന്തപുരം: കോവിഡ് 19 വിദേശത്ത് വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രവാസി മലയാളികളുമായി നടത്തിയ ഫോൺസംഭാഷണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായി മാറിയതിന് പിന്നാലെ ചെന്നിത്തലക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായി ട്രോളുകള്‍ വരുന്നതിനിടെ.
സിനിമനടനും എൽഡിഎഫ് എംഎല്‍എയുമായ മുകേഷും ഫേസ്ബുക്ക് പോസ്റ്റിലൂടെ ചെന്നിത്തലയെ ട്രോളി രംഗത്ത് എത്തിയിട്ടുണ്ട്. ശിപായിലഹളയെന്ന ചിത്രത്തിലെ രംഗമാണ് മുകേഷ് പങ്കുവച്ചത്.
പ്രതിപക്ഷ നേതാവിനെ പേരെടുത്തു പറയാതെ പരോക്ഷമായി ട്രോളുന്നതാണ് ഈ വീഡിയോ. സിനിമയിൽ മാതാപിതാക്കളെ കബളിപ്പിച്ച് മുതലാളി ചമഞ്ഞ് കമ്പനിയുടെ വലിയ ആളെന്ന രീതിയിൽ മുകേഷ് ഫോണില്‍ സംസാരിക്കുന്നതാണ് വീഡിയോ. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായി മാറിയിരിക്കുകയാണ്.
Post credite: Mukesh
Content Summary: Actor Mukesh m fb post