
തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സംസ്ഥാന സർക്കാരിനെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിരന്തരം വിമർശിക്കുന്ന പ്രതിപക്ഷത്തിന്റെ ഈ രീതി ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമിയോടാണ് അദ്ദേഹം പ്രതികരണം നടത്തിയത്.
സർക്കാരിനെ വിമർശിക്കാൻ വേണ്ടിമാത്രം ദിവസവും രാവിലെ കുളിച്ചുകുപ്പായവുമിട്ട് ഇറങ്ങുന്ന ഈ രീതി ശരിയല്ലെന്നും സുരേന്ദ്രൻ തുറന്നടിച്ചു. പ്രതിപക്ഷം ഈ രീതി നിർത്തണമെന്നും സുരേന്ദ്രൻ പറഞ്ഞു. എല്ലാ രാഷ്ട്രീയ കക്ഷികളും സർക്കാരിന്റെ പദ്ധതികളുമായി സഹകരിക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടതെന്നും. എല്ലാ പാർട്ടികളും സന്നദ്ധ പ്രവർത്തനങ്ങൾക്കായി മുൻ തൂക്കംനൽകണമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപനം തടയാൻ സംസ്ഥാനത്ത് സർക്കാർ മികച്ച നടപടികളാണ് കൈക്കൊള്ളുന്നതെന്നും. മോദി സർക്കാരിനോട് കേന്ദ്രത്തിൽ രാഹുൽ സ്വീകരിക്കുന്ന അതേ നിലപാട് തന്നെയാണ് കേരളത്തിൽ ഇടത് സർക്കാരിനെതിരെ ചെന്നിത്തല സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
സുരേന്ദ്രന്റെ വീഡിയോ ഇവിടെ കാണാം
News source; mathru bhumi