
ന്യൂഡൽഹി: ലോക്ക്ഡൗൺ രാജ്യത്ത് രണ്ടാഴ്ച കൂടി നീട്ടി. മാർച്ച് 24ന് തുടങ്ങിയ ലോക്ക്ഡൗൺ ഏപ്രിൽ പതിനാലിന് അവസാനിക്കും എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക്ഡൗൺ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കാൻ സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഓൺലൈൻ കോൺഫറൻസിങ് നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം. ലോക്ക്ഡൗൺ നീട്ടണമെന്ന ആവശ്യമാണ് വിവിവിധ സംസ്ഥാനങ്ങൾ ഉന്നയിച്ചത്. കൊറോണ രാജ്യത്ത് വ്യാപിക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏതാനും ആഴ്ചകൾ മുൻപ് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.
Content Summary: Lockdown extended for another two weeks