
കൊച്ചി: കോവിഡിനെ നേരിടാൻ കേരള സർക്കാർ കൈക്കൊണ്ട നടപടികൾ പ്രശംസനീയമാണെന്ന് ഹൈക്കോടതി. ലോകത്തിന് തന്നെ സർക്കാർ കൈക്കൊണ്ട നടപടികൾ മാതൃക ആക്കാവുന്നതാണന്നും ജസ്റ്റിസ് ഷാജി പി ചാലിയും എ കെ ജയശങ്കരൻ നമ്പ്യാരും അടങ്ങുന്ന ഡിവിഷൻ ബഞ്ച് അഭിപ്രായപ്പെട്ടു.
യുഎഇയിൽ വിസകാലാവധി അടക്കം കഴിഞ്ഞ് കുടുങ്ങിയ മലയാളികളെ അടക്കം തിരിച്ചെത്തിക്കന്നത് സംബന്ധിച്ച് കേന്ദ്രത്തിന്റെ നയമെന്താണെന്ന് വിശദികരിക്കാനും ഹെെകോടതി ആവശ്യപ്പെട്ടു.
യുഎഇ യിൽ ടൂറിസ്റ്റുവിസയിൽ അടക്കമെത്തിയ മലയാളികളിൽ വിസയുടെ കാലാവധി കഴിഞ്ഞ് അവിടെ കുടുങ്ങിക്കിടക്കുകയാണന്നും ഇവരെ തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാരിന്റെ അടിയന്തിര നടപടി വേണമെന്നാശ്യപ്പെടുന്ന പൊതുതാൽപ്പര്യ ഹർജി പ്രത്യേക സിറ്റിംഗിൽ വിഡിയോ കോൺഫറൻസിലൂടെ ഡിവിഷൻ ബഞ്ച് പരിഗണിച്ചു.
Content Summary: Kerala high Court, Covid 19