
അമ്പലപ്പുഴ: വാറ്റുചാരായവുമായി ബിജെപി പ്രാദേശിക നേതാവ് പൊലീസ് പിടിയിൽ. ബിജെപി പുറക്കാട് ഏരിയ സെക്രട്ടറി സുരേഷ് (37) ആണ് പൊലീസിന്റെ പിടിയിലായത്. അമ്പലപ്പുഴ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ബൈക്കിൽ സഞ്ചരിച്ച സുരേഷ് വണ്ടിയുടെ നിയന്ത്രണം വിട്ട് നിലത്തു ഇരുണ്ട് വീഴുകയും. സമീപ വാസികൾ ഓടിക്കൂടിയ സുരേഷിനെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. അമിതമായി ബിജെപി നേതാവ് മദ്യപിച്ചിരുന്നതതിനാലും ബൈക്കിൽ പ്ലാസ്റ്റിക് കുപ്പിയിൽ മദ്യം നിറച്ചത് കണ്ടെത്തിയതിനെ തുടർന്നൂം നാട്ടുകാർക്ക് പോലീസിനെ വിളിക്കുകയാണ് ചെയ്തത്.
പൊലീസ് നടത്തിയ പരിശോധനയിലാണ് ബിജെപി നേതാവിന്റെ കൈവശമുണ്ടായിരുന്നത് വാറ്റുചാരായമാണന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് പോലീസ് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു. ഇയാളെ സിഐ മനോജിന്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് അറസ്റ്റുചെയ്തത്.