
തിരുവനന്തപുരം: മലയാളികൾക്ക് ഈസ്റ്റർ സന്ദേശവുമായി മുഖ്യമന്ത്രി. ഈസ്റ്ററാണല്ലോ നാളെയെന്ന് വാർത്ത സമ്മേളനത്തിൽ പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രിയുടെ ആശംസ. അതിജീവനത്തിന്റെ സന്ദേശമാണ് ഈസ്റ്റർ നൽകുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. ഏതുപീഡാനുഭവത്തിന് അപ്പുറവും അതിജീവനത്തിന്റെ പ്രഭാതമുണ്ടെന്നാണ് ഈസ്റ്റർ സന്ദേശം പഠിപ്പിക്കുന്നതെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
കൊവിഡെന്ന പീഡാനുനഭവത്തിലൂടെ ലോകം കടന്നുപോകുയാണ് യാതനയുടെ ഈ ഘട്ടത്തെ അതിജീവിക്കാനുള്ള കരുത്താണ് ഈസ്റ്റർ നമുക്ക് പകരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിഷമത്തിന്റെ ഘട്ടമാണെങ്കിലും ഏവർക്കും ആശംസ നേരുന്നതായും പിണറായി വിജയൻ പറഞ്ഞു.
അതേസമയം കേരളത്തിൽ കൂടുതൽ കോവിഡ് കേസുകൾ ഇന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് 10 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂരിൽ ഏഴും. കാസർഗോഡ് രണ്ടും. കോഴിക്കോട് ഒന്നുമാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുപേർ ഇതിൽ വിദേശത്ത് നിന്നെത്തിയതാണ്. ബാക്കി 7 ആളുകൾക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് പകർന്നത്.
Content Summary; kerala cm pinarayi Vijayan, Easter wishes