
പറ്റ്‌ന: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്ന ബിഹാറിലെ സിപിഐഎം നേതാവ് ജഗ്‌ദീഷ് ചന്ദ്ര വസുവിനെ വെടിവച്ച് കൊലപ്പെടുത്തി. സംസ്ഥാന കമ്മിറ്റി അംഗമായ ഇദ്ദേഹത്തിന് കർഷകർക്കിടയിൽ വലിയ സ്വാധീനമുള്ള ജനകിയ നേതാവായിരുന്നു. നേരത്തെ പഞ്ചായത്ത് പ്രസിഡന്റായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കർഷകർക്ക് ഇടയിൽ കോവിഡ് ബോധവത്കരണത്തിന് മുന്പന്തിയിൽ ഉണ്ടായിരുന്ന നേതാവാണ് ഇദ്ദേഹം.
ഇദ്ദേഹത്തിന് നേരെത്തേയു. വധഭീഷണി ഉണ്ടായിരുന്നതായി സിപിഎം നേത്യത്വം വ്യക്തമാക്കി. ബൈക്കിലെത്തിയ അക്രമികൾ വെടിയുതിർത്തിയതിന് പിന്നാലെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും ഉടനെ തന്നെ മരണം സംഭവിക്കുകയായിരുന്നു.
ബിഹാറിൽ രണ്ടുമാസത്തിനുള്ളിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ സിപിഎം നേതാവാണ് ഇദ്ദേഹം. നേരത്തെ സിപിഎം ജില്ലാക്കമ്മിറ്റിയംഗമായ രാജീവ് ചൗധരി കൊല്ലപ്പെട്ടിരുന്നു. കോവിഡ് ലോക്ക്ഡൗണിലും ബീഹാർ സർക്കാർ അക്രമി സംഘത്തെ അഴിഞ്ഞാടാൻ വിട്ടിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി ആരോപിച്ചു.
Content Summary: cpim leader killed in Bihar