
തിരുവനന്തപുരം: കേരളത്തിന് ആശ്വാസം ഇന്ന് കോവിഡ് വെെറസ് ബാധ സ്ഥിരീകരിച്ചത് രണ്ട് പേർക്ക് മാത്രം. 36 പേർ കോവിഡ് രോഗമുക്തി നേടിയതായതായും ആരോഗ്യ വകുപ്പുമന്ത്രി ശൈലജ ടീച്ചർ അറിയിച്ചു.
കാസർഗോഡ് 28 പേരുടേയും കണ്ണൂരിൽ ചികിത്സയിലായിരുന്ന 2 പേരുടേയും മലപ്പുറത്ത് ചികിത്സയിൽ കഴിഞ്ഞ 6 പേരുടേയും. ഇടുക്കി കോഴിക്കോട് ജില്ലകളിലെ ഒരാളൂടെ വീതവുമാണ് പരിശോധനാ ഫലമാണ് നെഗറ്റീവായത്.
ഇതുവരെ കോവിഡിൽ നിന്നും 179 പേരാണ് രോഗമുക്തി നേടിയത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ച ഒരാള് കണ്ണൂർ സ്വദേശിയൂം ഒരാൾ പത്തനംതിട്ട ജില്ല സ്വദേശിയുമാണ് കണ്ണൂർ ജില്ലയിലുള്ള ആൾ ദുബായിൽ നിന്നും പത്തനംതിട്ടക്കാരൻ ഷാർജയിൽ നിന്നും വന്നതാണ്.
തമിഴ്നാട് മഹാരാഷ്ട്ര ഡൽഹി എന്നി സംസ്ഥാനങ്ങളെ വച്ച് നോക്കുമ്പോൾ ഇന്ന് 2 പേർക്ക് മാത്രം രോഗം സ്ഥിരീകരിച്ചത് കേരളത്തെ സമ്പന്തിച്ച് ഏറേ ആശ്വാസകാരമാണ്. സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതെന്ന് ഒരിക്കൽ കൂടി തെളിക്കുന്നതാണ് ഇന്നത്തെ കോവിഡ് റിസൽട്ട്.
Content Summary: today reported 2 covid-19 in Kerala