
കാസര്‍ഗോഡ്: കാസർഗോട്ടെ കൊവിഡ് ആശുപത്രിയുടെ സ്ഥലം നിരപ്പാക്കല്‍ പ്രവൃത്തി ആരംഭിച്ചു. ചെമ്മനാട്ടെ തെക്കില്‍ വില്ലേജില്‍ സര്‍ക്കാരുമായി സഹകരിച്ചാണ് ആശുപത്രി ടാറ്റ നിർമ്മിക്കുന്നത്. ജില്ലാ കളക്ടര്‍ സജിത് ബാബുവിന്റെ നേതൃത്വത്തിലാണ് പ്രവൃത്തികൾ ആരംഭിച്ചത്.
ആശുപത്രിക്കായുള്ള സ്ഥലം നിരപ്പാക്കുന്നതിനനുസരിച്ചാണ് ആശുപത്രി നിര്‍മ്മാണം ആരംഭിക്കുക. ഐസിയു അടക്കം 540 ബെഡും ഐസോലേഷന്‍ വാര്‍ഡുകളും അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഉള്ള ആശുപത്രിയാണ് ടാറ്റ ഒരുക്കുന്നത്. ആശുപത്രിയുടെ നിര്‍മ്മാണം ടാറ്റ ഗ്രൂപ്പ് പൂര്‍ത്തിയാക്കി സർക്കാരിന് കൈമാറും.
അതേസമയം ഒന്നരമാസത്തിനുള്ളില്‍ ആശുപത്രി നിർമാണം പൂര്‍ത്തിയാക്കി, യഥാര്‍ത്ഥ്യമാക്കുമെന്നാണ് ജില്ലാ കളക്ടര അറിയിച്ചത്. ആശുപത്രി യാഥാര്‍ത്ഥ്യമാക്കുന്നതിന് ജില്ലാ ഭരണകൂടത്തിന് രണ്ടുമാസത്തെ സമയമാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഇതിന് മുമ്പ്തന്നെ പണി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കളക്ടർ പറഞ്ഞതായി. സർക്കാരിന്റെ ഐ&പിആര്‍ഡി വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.
News Source: prd kerala
Content Summary: kasargood Coved hospital, construction work started