
തിരുവനന്തപുരം: കോവിഡ് സംബന്ധിച്ച സംസ്ഥാനത്തെ സ്ഥിതിഗതികളും ലോക്ക്ഡൗണില്‍ അടക്കം വരുത്തേണ്ട കൂടുതൽ ഇളവുകളെക്കുറിച്ചും ചര്‍ച്ചചെയ്യാനായി ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേരും. ഇന്നലെ കോവിഡ് പോസിറ്റീവ് കേസുകൾ കുറഞ്ഞിരുന്നു. ദേശീയതലത്തെ അപേക്ഷിച്ച് നിലവില്‍ കേരളത്തില്‍ കോവിഡ് നിയന്ത്രണ വിധേയാ
മാണെന്നാണ് വിലയിരുത്തല്‍.
21 ദിവസത്തെ ലോക് ഡൗൺ കേരളത്തിൽ നാളെ അവസാനിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കും. കോവിഡ് തീവ്രബാധിത മേഖല അല്ലാത്ത ജില്ലകളിൽ മാത്രമെ ആദ്യഘട്ടമെന്ന നിലയില്‍ ഇളവുകള്‍ പ്രഖ്യാപിക്കു. ഈ ഇളവുകളും ഘട്ടമായി ആണ് അനുവദിക്കൂ. വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ അനുമതി, കൂടുതല്‍ സര്‍ക്കാർ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി അടക്കം നൽകുമെന്നാണ് സൂചനകൾ.
സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം പരിഗണിച്ച് മാത്രമെ ലോക്ക്ഡൗണ്‍ രണ്ടാംഘട്ടം സംബന്ധിച്ച് അന്തിമ നിലപാട് സ്വീകരിക്കു.
Content Summary: kerala lockdown, Kerala ministers cabinet meeting