
കാസര്‍ഗോഡ്: കാസർകോട്ടെ ടാറ്റയുടെ കോവിഡ് ആശുപത്രിയുടെ നിർമാണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ദുരൂഹനീക്കത്തിനു പിന്നില്‍ കാസര്‍ഗോഡ് മുസ്ലിം ലീഗ് എംഎല്‍എ എന്‍.എ നെല്ലിക്കുന്നാണെന്ന് ബിജെപി. കാസർകോട് ബിജെപിയുടെ ജില്ലാ പ്രസിഡന്റായ അഡ്വ. കെ.ശ്രീകാന്താണ് ആരോപണവുമായി രംഗത്തെത്തിയത്.
കാസർകോട് ജില്ലയിലെ ജനങ്ങളുടെ ഏക പ്രതീക്ഷയായ കോവിഡ് ഹോസ്പിറ്റൽ ഭൂമിയുടെ പേരില്‍ തര്‍ക്കമുണ്ടാക്കി കാസർകോട് ജില്ലയില്‍ നിന്നുതന്നെ ഒഴിവാക്കാനുള്ള നീക്കമാണ് ഇതെന്നും ബിജെപി ആരോപിച്ചു. സ്വകാര്യ മെഡിക്കല്‍ ലോബിയും ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് ആരോപിച്ചു.
കാസര്‍ഗോഡ് ജില്ലയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ തയ്യാറാകാത്ത ആളുകൾ ആരെങ്കിലും കൊണ്ടുവരുന്ന ഇത്തരം വികസനത്തെപോലും തുരങ്കം വച്ചു കൊണ്ട് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും എന്‍.എ നെല്ലിക്കുന്നും മുസ്ലിംലീഗും ഇത്തരം കുത്സിതശ്രമങ്ങള്‍ ഉപേക്ഷിക്കണമെന്നും. അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ക്ക് തങ്ങൾ നേതൃത്വം നല്‍കുമെന്നും ബിജെപി മുന്നറിയിപ്പ് നല്‍കി.
Content Summary: Kasargod Tata Covide Jospital, Muslim league