
കൊച്ചി: കോവിഡ് സാംപിള്‍ ശേഖരണം കേരളത്തിന്റെ വിസ്കുകള്‍ക്ക് ദേശിയ തലത്തിൽ ആവശ്യക്കാർ ഏറുന്നു. ആദ്യ ബാച്ച് വിസ്കുകള്‍ തമിഴ്നാട്ടിലേക്ക് കയറ്റി അയച്ചു. കേരള തമിഴ്നാട് അതിര്‍ത്തിയിലെ തേനിയിലേക്കാണ് ആദ്യലോഡ് കേരളത്തിൽ നിന്ന് പോയത്.
തമിഴ്നാടിന്റ വിവിധ ഭാഗങ്ങളില്‍ നിന്നും ഇരുപത്തിമൂന്ന് സാംപിള്‍ കിയോസ്കുകള്‍ക്കാണ് ഓര്‍ഡര്‍ ലഭിച്ചിരുന്നത്. നിര്‍മാണം അതിവേഗം പൂര്‍ത്തീകരിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. പ്രത്യേക അനുമതി സര്‍ക്കാരിൽ നിന്ന് വാങ്ങിയാണ് വിസ്ക് നിര്‍മാണം.
രോഗികളുടെ സാംപിള്‍ ശേഖരണം അടക്കം വളരെ സുരക്ഷിതമായി നടത്താമെന്നതാണ് ഈ വിസ്കുകളുടെ ഏറ്റവും വലിയ പ്രത്യേകത. ഒപ്പം അണുനശീകരണം എളുപ്പത്തില്‍ നടത്തി പുനരുപയോഗിക്കുകയും ആവാം. ഇന്ത്യയിലെ വടക്കൻ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇതിന്റെ രൂപരേഖ അടക്കം അയച്ചു നല്‍കിയിട്ടുണ്ട്.
കളമശേരിയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ സ്ഥാപിച്ച വിസ്കുകള്‍ ദേശീയ ശ്രദ്ധനേടിയതോടെയാണ് കൂടുതൽ സംസ്ഥാനങ്ങളിൽ നിന്നും വിളികളെത്തിയത്. കൂടുതൽ യൂണിറ്റ് ചെയ്തുനല്‍കണമെന്ന തമിഴ്നാടിന്റെ അഭ്യര്‍ഥനയെ തുടർന്നാണ് നിര്‍മാണം ഇപ്പോൾ പുരോഗമിക്കുന്നത്. തമിഴ് ഉപമുഖ്യമന്ത്രി മകനും തേനിരിലെ എംപിയുമായ രവീന്ദ്രകുമാറിന്റെ ആവശ്യപ്രകാരമാണ് തമിഴ്നാടിനായി വിസ്കുകൾ നിർമ്മിച്ചു നൽകുന്നത്.
Content Summary: Kerala provides Kovid Wisk Units for Tamil Nadu