
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 19 പേർകൂടി രോഗമുക്തരായതായി മുഖ്യമന്ത്രി പിണറായി വിജയൻ. പത്തനംതിട്ട 3, കാസർകോട് 12, കണ്ണൂർ 1, തൃശൂരിൽ മൂന്ന് പേരുമാണ് രോഗമുക്തി നേടിയത്.
അതേസമയം ഇന്ന് 3 പേർക്ക് കൂടി കോവഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരിൽ നിന്ന് 2 പേർക്കും പാലക്കാട് ഒരാൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2 പേർക്ക് സമ്പർക്കം വഴിയാണ് കോവിഡ് പകർന്നത്. ഒരാൾ വിദേശത്തുനിന്ന് എത്തിയതാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലുടെയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിൽ ഇന്നലെ 2 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.
Content Summary: today reported 3 Coved cases in Kerala