
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചുവെന്ന് പിണറായി വിജയൻ. വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസികളെ എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടൂതന്നെ തിരിച്ചെത്തിക്കണമെന്നും കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
തിരികെയെത്തുന്ന പ്രവാസി മലയാളികളെ പരിശോധനയും ക്വാറന്റൈൻ അടക്കം എല്ലാ ഏർപ്പെടുത്തുന്ന കാര്യം സംസ്ഥാനം നോക്കുമെന്നും കത്തിലുടെ പിണറായി വിജയൻ വ്യക്തമാക്കി.
വരുമാനമില്ലാതായതോടെ ജീവിതം തന്നെ അസാധ്യമായ നിലയിലാണ് പ്രവാസികളെന്നും. ഈ സാഹചര്യത്തിൽ പ്രവാസികളുടെ കാര്യത്തിൽ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും പ്രധാനമന്ത്രിയെ കത്തിലൂടെ മുഖ്യമന്ത്രി ധരിപ്പിച്ചു. സംസ്ഥാന സർക്കാർ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കാൻ തയ്യാറാണെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ജോലി നഷ്ടപ്പെട്ട് എത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും കേന്ദ്ര സർക്കാരിന്റെ പിന്തുണ തേടിയതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു
Content Summary; pinarayi Vijayan press conference