
അഹമ്മദാബാദ്: കണ്ണന്‍ ഗോപിനാഥനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തു. ഗുജറാത്തിലെ ഭക്തിനഗര്‍ പൊലീസ്.സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവുൾ ദുര്‍വ്യാഖ്യാനം ചെയ്തായി ചൂണ്ടിക്കാട്ടിയുള്ള പരാതികളിലാണ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം കേസെടുത്ത് തന്നെ ഭയപ്പെടുത്താനാവില്ലെന്ന് കണ്ണൻ ഗോപിനാഥൻ വ്യക്താക്കി.
അമിത് ഷാ, ഇതൊരു നല്ലനീക്കമാണ്. നിങ്ങള്‍ക്കെന്നെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചേക്കും. പക്ഷേ നിശബ്ദനാക്കാന്‍ പറ്റില്ലെന്നും. ആരുമിവിടെ നിങ്ങളെ ഭയപ്പെടുന്നില്ലെന്നും കണ്ണന്‍ ഗോപിനാഥന്‍ വ്യക്തമാക്കി. സിവിൽസര്‍വീസില്‍ കണ്ണൻ ഗോപിനാഥനോട് തിരികെ പ്രവേശിക്കാൻ ആവിശ്യപെട്ടുകൊണ്ട് കേന്ദ്രത്തിൽ നിന്നും ലഭിച്ച നിര്‍ദേശം കഴിഞ്ഞ ദിവസം അദ്ദേഹം തള്ളിയിരുന്നു.
രാജിവെച്ച് 8 മാസത്തിനു ശേഷവും തന്നെ ഉപദ്രവിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഐ.എ.എസിലേക്ക് തിരികെപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കണ്ണൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു
Content Summary: Kannan Gopinathan Twitte