
ന്യൂഡൽഹി: രാജ്യത്തെ ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡിനെതിരെയുള്ള പോരാട്ടം ശക്തമായി തന്നെ തുടരുമെന്നു. കൊറോണയെ ഇന്ത്യ ഒരു പരിധിവരെ പിടിച്ചുനിർത്തിയതായും അദ്ദേഹം പറഞ്ഞു.
വരുന്ന ഒരാഴ്‌ച്ച കർശനനിയന്ത്രണം രാജ്യത്ത് ഏർപ്പെടുത്തുമെന്നും കോവിഡ് കുറയുന്നിടങ്ങളിൽ ഏപ്രിൽ 20 മുതൽ ഇളവുകളുണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. എന്നാൽ
യാത്രാ നിയന്ത്രണങ്ങളിൽ ഇളവുകളുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ഥിതി മോശമായാൽ വീണ്ടും കർശന നിയന്ത്രണം ഉണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്ത് അതിവേഗമാണ് കോവിഡ് കേസുകൾ വർധിച്ചുവരുന്നത്. ഇത്രയ്ക്ക് പിടിച്ചുനിർത്താനായത് ജനങ്ങൾ പിന്തുണച്ചത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. മറ്റു രാജ്യങ്ങളേക്കാൾ മെച്ചമാണ് നമ്മുടെ രാജ്യത്തിന്റെ നിലയെന്നും മോദി പറഞ്ഞു.
Content Summary: Lockdown extended to May 3; modi