
ആലപ്പുഴ: വ്യാജവാറ്റ് ആലപ്പുഴയില്‍ ബിഎംഎസ് ബിജെപി ജില്ലാ നേതാവ് അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. ആലപ്പുഴ റെയില്‍വേ സ്റ്റേഷനുസമീപമുള്ള ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നാണ് വാറ്റുപകരണങ്ങളടക്കം ഇവരെ പോലീസ് പിടികൂടിയത്.
ആലപ്പുഴ സൗത്ത് പോലീസാണ് ബിജെപി നേതാവിനെ അടക്കം പിടികൂടിയത്. ബിജെപി ജില്ലാ നേതാവായ കാര്‍ത്തികേയന്‍, റെയില്‍വേ സ്റ്റേഷന്‍ ബിഎംഎസ് യൂണിറ്റ് സെക്രട്ടറി ശശികുമാര്‍, ലന്‍ജു എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസങ്ങളിൽ നിരവധി വാറ്റ്, വ്യാജമദ്യ കേസുകളിൽ ബിജെപിയുടെ പ്രദേശിക നേതാക്കൾ അടക്കം അറസ്റ്റിലായിരുന്നു. കഴിഞ്ഞദിവസം വ്യാജമദ്യവുമായി വരണവഴിയിൽ ഇതിൽ നിന്നും വീണ ബിജെപി നേതാവിനെ വാട്ട് സഹായവുമായി പോലീസ് പിടികൂടിയിരുന്നു
Content Summary: bjp worker arrested in today