
തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്ക് വിഷുസമ്മാനവുമായി ഡിവൈഎഫ്ഐ. 500 പിപിഇ കിറ്റുകൾ ഡിവൈഎഫ്ഐ ആരോഗ്യവകുപ്പിന് നൽകി. ആരോഗ്യ വകുപ്പുമന്ത്രിക്ക് എഎ റഹിമാണ് കിറ്റ് കെെമാറിയത്.
പിപിഇ കിറ്റുകളുടെ ദൗർലഭ്യം കാരണമാണ് വിഷുക്കൈനീട്ടമായി ആരോഗ്യവകുപ്പിന് കിറ്റുകള്‍ നല്‍കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി റഹീം വ്യക്താക്കി. സംഘടനയുടെ ബ്ലോക്ക് കമ്മിറ്റി പ്രവർത്തകരിൽ നിന്നുമാത്രം ശേഖരിച്ച 5 ലക്ഷം രൂപ കൊണ്ടാണ് കിറ്റുവാങ്ങി ആരോഗ്യമന്ത്രിക്ക് കൈമാറിയത്.
പിപിഇ കിറ്റുകള്‍ക്കുള്ള പണം 426 ബ്ലോക്ക് കമ്മിറ്റികളില്‍ നിന്നാണ് കണ്ടെത്തിയത്. പിപിഇ സുരക്ഷാകിറ്റുകൾ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ മുഖേനയാണ് ഡിവൈഎഫ്ഐ വാങ്ങിയത്. രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ഏറ്റവും പ്രധാനമാണ് പിപിഇ കിറ്റുകൾ.
Content Summary: DYFI; 500 PPE kits provided