
മസാച്ചുസെറ്റ്സ്: കൊവിഡ് പ്രതിരോധത്തിലെ കേരള മാതൃകയ്ക്ക് ലോകത്ത് പ്രശംസ ഏറുന്നു. കേരളത്തെ പ്രശംസിച്ച് എംഐടി ടെക്നോളജിസിന്റെ റിവ്യൂവിലും ലേഖനം. ലോകപ്രശസ്ത ഗവേഷണ സര്‍വകലാശാലയായ മസാച്ചുസെറ്റ്സ് ഓഫ് ടെക്നോളജിയുടെ ഓൺലൈൻ പ്രസിദ്ധീകരണമായ എം.ഐ.ടി ടെക്നോളജിയുടെ റിവ്യൂവിലാണ് കേരളത്തിന്‍റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്ന തരത്തിൽ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സാമൂഹ്യാകലം കോണ്‍ടാക്റ്റ് ട്രെസിംഗ്, എന്നിങ്ങനെ വിവിധ നടപടികളിലൂടെ എങ്ങനെയാണ് കേരളം പകര്‍ച്ചവ്യാധിയുടെ അകറ്റിയതെന്ന് എടുത്തു പറയുന്നു. പത്തനംതിട്ട ജില്ലകളക്ടര നൂഹ്, ആരോഗ്യമന്ത്രി ശൈലജ ടീച്ചർ, തുടങ്ങിയവരുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പങ്കും അവർ കെെകൊണ്ട നടപടികളും ലേഖനത്തിൽ പറയുന്നു.
നേരത്തെ കൊറോണയെ ഫലപ്രദമായി നേരിട്ട കേരളത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് രാജ്യാന്തര മാധ്യമം വാഷിങ്ടൺ പോസ്റ്റും ഈയിടെ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. കേരളാ സർക്കാർ കൊവിഡിനെതിരെ സ്വീകരിച്ച നടപടികളെ വിശദമായി വിലയിരുത്തുന്നു പത്രം.