
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മെയ് മൂന്നുവരെ ലോക്ക് ഡൗൺ നീട്ടിയതിനുപിന്നാലെ കേന്ദ്രസർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ലോക്ക് ഡൗൺ രണ്ടാം ഘട്ടത്തിലും പുതിയ കൂടുതൽ ഇളവുകളൊന്നും കേന്ദ്രം പ്രഖ്യാപിച്ചില്ല.
മെയ് 3 വരെ ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിലാണ് പുതിയ മാർഗനിർദേശം കേന്ദ്രം പുറത്തിറക്കിയത്. വിവിധ മേഖലകളിൽ മുന്പ് ഏർപെടുത്തിയ എല്ലാ നിയന്ത്രണങ്ങളും തുടരും.
ലോക്ഡൗൺ മാർഗനിർദേശങ്ങൾ:
1. പൊതു ഗതാഗതം അനുവദിക്കില്ല. സ്വകാര്യവാഹനങ്ങൾ അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാം.
2. മെഡിക്കൽ ലാബുകൾ ഏപ്രിൽ 20നു ശേഷം തുറക്കാം
3. ചന്തകൾ തുറക്കാം കാർഷികവൃത്തിക്ക് തടസ്സമുണ്ടാവില്ല,
4. കോച്ചിങ് സെന്ററുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എന്നിവ അടഞ്ഞു തന്നെ കിടക്കും.
5. ഷോപ്പിങ് മാളുകൾ, പാർക്കുകൾ. തിയറ്റർ, ബാർ, എന്നിവ അടഞ്ഞുകിടക്കും.
6. അമ്പലം പള്ളി അടക്കമുള്ള ആരാധാനാലയങ്ങൾ തുറക്കരുത്
7. 20 പേരേ മാത്രം സംസ്കാര ചടങ്ങുകളിൽ പങ്കെടുപ്പിക്കാം.
8. 33% ജീവനക്കാരെ കേന്ദ്ര സർക്കാർ ഓഫിസുകളിൽ അനുവദിക്കും ഐടി സ്ഥാപനങ്ങൾ 50% ജീവനക്കാരുമായി തുറക്കാം.
9. ആംബുലൻസ് കൊയ്ത്തുമെതിയന്ത്രങ്ങളുടെ സംസ്ഥാനന്തര യാത്ര അനുവദിക്കും.
10. മത്സ്യ, കോഴി, ക്ഷീര കർഷകർക്കും ജീവനക്കാർക്കും യാത്രയ്ക്ക് അനുമതി
11. റബർ, തേയില, കാപ്പിത്തോട്ടങ്ങൾ, കശുവണ്ടി സംസ്കരണ ശാലകൾ തുറക്കാം. 50 ശതമാനം ജീവനക്കാർ മാത്രം അനുവതിനീയം
12. ഗോ ശാലകൾ മറ്റുമൃഗ സംരക്ഷണ കേന്ദ്രങ്ങളും തുറക്കാനാകും.
13. സാമൂഹികാകലം പാലിച്ച് കൊണ്ട് തൊഴിലുറപ്പ് പദ്ധതികൾ നടത്താം.
14. അംഗൻവാടികൾ തുറക്കാൻ അനുമതിക്കില്ല കുട്ടികൾക്ക് ആഴ്ചയിലൊരിക്കൽ വീട്ടിൽ ഭക്ഷണമെത്തിച്ച് നൽകാം.
15. പ്ലംബിങ്, ഇലക്ട്രിക്, മരപ്പണികൾ അനുവദിക്കും
16. സ്പെയർ പാർട്സുകളും കാർഷിക യന്ത്രങ്ങളും, വിൽക്കാം.
17. ജലസേചന, ഗ്രാമീണ റോസ്, കെട്ടിട നിർമാണങ്ങൾ അനുവദിക്കും.
18. സിഗരറ്റ്, മദ്യം, മറ്റുപുകയില ഉൽപ്പന്നങ്ങൾ വിൽക്കാൻ അനുവദിക്കില്ല.
Content Summary: lockdown