
ദില്ലി: ഗൾഫ് നാടുകളിൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ അകപ്പെട്ട പ്രവാസികളെ തിരിച്ചെത്തിക്കാൻ കേന്ദ്രം ഇടപെടണമെന്ന് വയനാട് എംപി രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാർ സർക്കാർ
ഇതിനായി പ്രത്യേകം വിമാനം ഏർപ്പെടുത്തണമെന്നും വയനാട് എംപി ആവശ്യപ്പട്ടു.
അതേസമയം, തൽക്കാലം വിദേശത്തുള്ള ഇന്ത്യക്കാരെ മടക്കിക്കൊണ്ടെന്നാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം പറഞ്ഞിരിക്കുന്നത്. എവിടെയാണോ പ്രവാസികള്‍ ഉള്ളത് അവിടെ തുടരണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. യുഎഇ അടക്കം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ ഉടനെ തന്നെ അവരവരുടെ രാജ്യത്തേക്ക് തിരികെ കൊണ്ട് പോകണമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ആയിരക്കണക്കിന് പ്രവാസികളാണ് ഗൾഫ് നാടുകളിൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ തൊഴിലില്ലായ്മ കാരണം ദുരിതമനുഭവിക്കുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രവാസികളെ നട്ടിലെത്തിക്കാൻ ആവിശ്യപെട്ടെന്ന് പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരുന്നു. എത്തുന്ന പ്രവാസികൾക്ക് നിരീക്ഷണത്തിൽ കഴിയാനുള്ള എല്ലാ സൗകര്യങ്ങളും കേരളത്തിലൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.