
കണ്ണൂര്‍: പാനൂരിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച ബിജെപി നേതാവ് അറസ്റ്റില്‍. വിളക്കോട്ടൂരിലുള്ള ആർഎസ്എസ് കേന്ദ്രത്തിലെ വീട്ടിൽ നിന്നാണ് അധ്യാപകനും ബിജെപി നേതാവുമായ പദ്മരാജനെ അറസ്റ്റ് ചെയ്തത്. സംഘപരിവാർ പ്രവർത്തകന്റെ വീട്ടിൽ ദിവസങ്ങളായി ഒളിവില്‍കഴിഞ്ഞ് വരുകയായിരുന്നു ഇയാൾ.
വീട്ടിൽ നിന്ന് പോലീസിനെ കണ്ട് ഇറങ്ങിയോടിയ പ്രതിയെ പൊലീസ് പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു. പാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് ഇയാളെ ചോദ്യംചെയ്തുവരുകയാണ്. കഴിഞ്ഞ ഫെബ്രുവരി രണ്ടിനും ജനുവരി 15നും മൂന്നുതവണ നാലാം ക്ലാസുകാരിയെ അധ്യാപകന്‍ പീഡിപ്പിച്ചെന്നാണ് പോലീസിന് ലഭിച്ച പരാതി.
പാനൂര്‍ പൊലീസ് പോക്സോ പ്രകാരം കേസെടുത്തതിനുപിന്നാലെ പ്രതി ഒരുമാസമായി ഒളിവിലായിരുന്നു. അവധിയുള്ള ദിവസങ്ങളിൽ സ്‌കൂളിലേക്കു വിളിപ്പിച്ചുവരുത്തി ശുചിമുറിയിൽ അടക്കം വച്ച് പലവട്ടം കുട്ടിയെ പീഡിപ്പിച്ചു.
സംഭവം പുറത്തുപറഞ്ഞാല്‍ കുട്ടിയെയും കുട്ടിയൂടെ അമ്മയേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കുട്ടി പേടിച്ച് സ്‌കൂളില്‍ പോക്ക് നിര്‍ത്തിയിരുന്നു. കുട്ടിയിൽ സ്വഭാവമാറ്റം കണ്ടതോടെ ബന്ധുക്കള്‍ കാര്യം തിരക്കിയപ്പോഴാണ് കുട്ടി കൂടുതൽ വിവരങ്ങൾ പറഞ്ഞത്. വൈദ്യ പരിശോധനയില്‍ പീഡനം നടന്നതായും തെളിയിക്കപ്പെട്ടു.