
തിരുവനന്തപുരം: ഇന്ത്യയിൽ കൊവിഡ് ഭേദമായവരുടെ എണ്ണം ഏറ്റവും കൂടുതൽ കേരളത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ ഇതുവരെ 213 പേർക്ക് കോവിഡ് ഭേദമായതായി മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലെ പറഞ്ഞത് ഇങ്ങനെ.
ഒരാൾക്ക് മാത്രമാണ് സംസ്ഥാനത്തിന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം കണ്ണൂർ സ്വദേശിയാണ്. സമ്പർക്കം മൂലമാണ് കോവിഡ് ഇദ്ദേഹത്തിന് വന്നത്. ചികിത്സയിൽ കഴിയുന്ന ഏഴുപേരുടെ ഫലം ഇന്ന് നെഗറ്റീവായി. കാസർകോട് 4 പേരും കോഴിക്കോട്ടെ 2 പേരും. കൊല്ലത്ത് ഒരാൾക്കുമാണ് ഇന്ന് കോവിഡ് ഭേദമായത്.
97,464 പേരാണ് സംസ്ഥാനത്ത് നിലവിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 522 പേർ ആശുപത്രികളിലാണ് നിരീക്ഷണത്തിൽ. 160 പേർ സംസ്ഥാനത്ത് നിലവിൽ കൊവിഡ് ചികിത്സയിലുണ്ട്. ഇന്ന് 86 പേരെയാണ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചത്. 16475 സാംപിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 114 പേർക്ക് സമ്പർക്കം മൂലം രോഗമുണ്ടായി.
അതേസമയം രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗമുക്തി നേടിയവർ കേരളത്തിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതുവരെ 213 പേർക്ക് രോഗം മാറിയത്.