
തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർഥനയെ പരിഹസിച്ച് ലീഗ് നേതാവും എം.എൽ.എയുമായ കെഎം ഷാജിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി കെഎം ഷാജിയെ പൊളിച്ചടുക്കിയത്.
ഒരു പൊതു പ്രവർത്തകനിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാൻ കഴിയുന്ന വാചകങ്ങളല്ല എംഎൽഎകൂടിയായ ഷാജിയിൽ നിന്ന് ഉണ്ടായതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തിലെ പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
ഷാജി ഇന്നലെ ഫേസ്ബുക്കിലുടെ പറഞ്ഞ കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലേയെന്ന് മാധ്യമ പ്രവർത്തകരോട് ചോദിച്ച മുഖ്യമന്ത്രി ലീഗ് എംഎൽഎയൂടെ ഫെയ്സ്ബുക്ക് പോസ്റ്റ് പത്രസമ്മേളനത്തിൽ വായിക്കുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തിൽ ഇതുപോലൊരു കാര്യം, നുണ പറയാൻ കെ എം ഷാജിക്ക് എങ്ങനെ കഴിഞ്ഞുവെന്നും പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ ചോദിച്ചു.
ദുരിതാശ്വാസ നിധിയിൽ നിന്നാണോ വക്കീലിന് അടക്കം പണം കൊടുക്കുന്നതെന്ന് ചോദ്യം ഉന്നയിച്ച പിണറായി വിജയൻ. ഒരുപാട് പാവപ്പെട്ട സാങ്കേതിക കാര്യങ്ങൾ അറിയാത്ത ആളുകൾ നമ്മൂടെ നാട്ടിലുണ്ടെന്നും അവരെ അടക്കം തെറ്റിദ്ധരിപ്പിക്കാനാണ് ഷാജി ശ്രമിക്കുന്നത് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
എന്തുകൊണ്ട് കെ.എം.ഷാജി ഇത്തരമൊരു നിലപാട് എടുത്തുവെന്നത് മുസ്ലീംലീഗ് ആലോചിക്കണമെന്നും വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
Content Summary: Kerala CM press conference