
തിരുവനന്തപുരം: സംസ്ഥാന സർക്കാർ കോവിഡ് വ്യാപനം കാരണം ആരംഭിച്ച കമ്യൂണിറ്റി അടുക്കളയിലൂടെ ഇതുവരെ വിതരണം ചെയ്തത് 45 ലക്ഷത്തിൽ അധികം ഭക്ഷണപ്പൊതികൾ.
വയോജനങ്ങൾ, കിടപ്പുരോഗികൾ, തെരുവുകളിൽ താമസിക്കുന്നവർ, ഒറ്റപ്പെട്ട് താമസിക്കുന്നവർ, ഐസോലേഷൻ വാർഡിൽ കഴിയുന്നവർ, അടക്കമുള്ളവർക്കാണ് സർക്കാർ മുൻഗണന നൽകി ഭക്ഷണവിതരണം നടത്തിയത്.
കേരളത്തിലെ 1034 തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് വിതരണം ഇപ്പോഴും നടന്നു വരുന്നത്. കമ്യൂണിറ്റി കിച്ചൻ പദ്ധതി ദേശീയ തലത്തിൽ തന്നെ ശ്രദ്ധയാകർഷിക്കുകയും ഈ മാത്രുക നിരവധി സംസ്ഥാനങ്ങൾ പിന്തുടരുകയും ചെയ്തിട്ടുണ്ട്.