
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശവുമായി മുസ്ലിം ലീഗ് എംഎൽഎ കെഎം ഷാജി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് നൽകിയ പണം നേർച്ചപ്പെട്ടിയിൽ ഇട്ടപണമല്ലെന്ന് ഷാജി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സഹായം കൊടുത്താൽ കണക്ക് ചോദിക്കുന്നതിൽ തെറ്റ് എന്താണെന്നു. എംഎല്‍എ ചോദിച്ചു.
കെ എം ഷാജിക്ക് വിഖ്യാത മനസ്സാണോയെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയല്ലെന്നും. നാട്ടുകാരാണെന്നും ലീഗ് എംഎൽഎ പറഞ്ഞു. പേടിപ്പിച്ച് നിശബ്ദനാക്കാമെന്ന് ആരും കരുതരുത്. പിണറായി മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളമെന്നും ഷാജി പറഞ്ഞു. ദുരിതാശ്വാസ നിധി വഴിതിരിച്ച് ചെലവഴിച്ചെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നെന്നും ഷാജി വ്യക്താക്കി.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തിപകരാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന പിണറായിയുടെ അഭ്യര്‍ത്ഥനയെ രൂക്ഷമായി പരിഹിസിച്ചുള്ള ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ മുഖ്യമന്ത്രി ഇന്നലെ രംഗത്തെത്തിയിരുന്നു.
ഉടനെ ഷുക്കൂർ കേസിൽ വിധിവരും നമ്മുടെ രാജേഷിനെയും ജയരാജനെയും ഒക്കെ രക്ഷപെടുത്തി എടുക്കണമെങ്കിൽ കൂടുതൽ ഫീസുകൊടുത്ത് വക്കീലിനെ വെക്കാനുള്ളതാണ്. ദുരിതാശ്വാസ നിധിയേയും കേസിനേയും കൂട്ടി കുഴച്ച്. ദുരിതാശ്വാസ നിധിയിൽ നിന്ന് പണമെടുത്താണ് കേസുനടത്തുന്നതെന്ന് ആളുകളെ തെറ്റിദ്ധാരിപ്പിക്കുന്ന രീതിയിലായിരുന്നു ഷാജിയുടെ പരിഹാസം.
Also read മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ
Content Summary: Muslim league mla km shaji Press conference