
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് ഹോട്ട് സ്‌പോട്ടുകള്‍ പുനർനിര്‍ണ്ണയിക്കാന്‍ ധാരണയായി. മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്. മന്ത്രിസഭാ യോഗം ജില്ലകളെന്നതിനുപകരം സോണുകളായി തരംതിരിച്ച് ക്രമീകരണം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചും യോഗം ചര്‍ച്ചചെയ്തു.
കൊറോണ വ്യാപനം കൂടുതലുള്ള കണ്ണൂര്‍, മലപ്പുറം, കാസര്‍കോട്, കോഴിക്കോട്, ജില്ലകളാണ് റെഡ്സോണില്‍ വരിക. ഈ 4 ജില്ലകളിൽ മാത്രംമതി റെഡ് സോണിലെന്നാണ് മന്ത്രിസഭായോഗം വിലയിരുത്തിയത്. കേരളത്തിൽ വയനാട് അടക്കം കൊറോണ വ്യാപനം കുറഞ്ഞ ജില്ലകളെ കോവിഡ് ഹോട്ട് സ്‌പോട്ടിൽ ഉൾപ്പെടുത്തിയ തെറ്റ് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തി പരിഹരിക്കാനും ധാരണയായി. ഹോട്ട്സ്‌പോട്ട് ജില്ലകള്‍ക്കുപകരം മേഖലകളാക്കി തരം തിരിക്കും.
കേന്ദ്രത്തിന്റെ നിലവിലെ ഹോട്സ്‌പോട്ട് തരംതിരിക്കല്‍ അശാസ്ത്രീയമെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി. കൂടുതൽ ഇളവുകൾ ഏര്‍പ്പെടുത്തുകയാണെങ്കിൽ ഏപ്രില്‍ 20 ന് ശേഷം മാത്രമെ നടപ്പാക്കുകയുള്ളു. എല്ലാ നിയന്ത്രണങ്ങളും ഒരുമിച്ചെടുത്ത് കളയുന്ന തരത്തിലൊരു തീരുമാനത്തിനും സാധ്യതയില്ലെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.
കേന്ദ്രസര്‍ക്കാര്‍ ലോക്ഡൗണ്‍ സംബന്ധിച്ച് പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ കര്‍ശനമായി തന്നെ പാലിക്കാനായ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. ഈമാസം ഇരുപത് വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും ഇളവുകള്‍ തിങ്കളാഴ്ചയ്ക്ക് ശേഷമാണ് അനുവദിക്കു വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ തീരൂമാനം എടക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.
Content Summary: kerala lockdown