
തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച കെ എം ഷാജിയ്ക്കെതിരെ രൂക്ഷ വിമർശവുമായി എ എൻ ഷംസീർ എംഎൽഎ. കൊറോണയ്ക്കു പരിവർത്തനമായ പുതിയ വൈറസാണ് ലീഗ് എംഎൽഎ ഷാജിയെന്ന് ഷംസീർ പരിഹസിച്ചു. ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ഷംസീറിന്റെ പരിഹാസവും.
കെ.എം ഷാജിയെ എംഎൽഎയെന്ന് നിലവിൽ വിളിക്കാനാകില്ല. അദ്ദേഹത്തിന്റെ ‘എല്ല്’ വർഗീയത പ്രചരിപ്പിച്ചതിന്റെ പേരിൽ സുപ്രിംകോടതി കൊണ്ടുപോയി. അതിനുശേഷം രണ്ടക്ഷരങ്ങളാണ് അവശേഷിക്കുന്നതെന്നും ഷംസീർ പറഞ്ഞു.. വരുന്ന തെരഞ്ഞെടുപ്പോടെ ആ ബാക്കി രണ്ടക്ഷരങ്ങളും കേരളത്തിലെ ജനങ്ങൾ എടുത്തുമാറ്റിക്കൊള്ളുമെന്നും ഷംസീർ പറഞ്ഞു.
ദുരിതാശ്വാസ നിധിയേയും മുഖ്യമന്ത്രിയേയും അവഹേളിച്ച് കെ.എം ഷാജിക്കെതിരെ കേരളത്തിലെ ജനങ്ങൾ പ്രതികരിക്കുമെന്നാണ് താൻ കരുതുന്നതെന്നും ഷംസീൻ വ്യക്തമാക്കി.
Mr shaji…. mind your words.കൊറോണക്ക് പരിവർത്തനമായ പുതിയ വൈറസാണ് കെ.എം.ഷാജി ……
Dikirim oleh A N Shamseer pada Rabu, 15 April 2020