
ന്യൂഡൽഹി: കേരളം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും മാതൃകയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിൽ സൂം വീഡിയോ കോൺഫറൻസ് വഴി മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് വയനാട് എംപിയായ രാഹുൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് രംഗത്ത് എത്തിയത്.
രാജ്യത്ത് കൊറോണയെ നേരിടാൻ ലോക്ക് ഡൗണ്‍ മാത്രമൊരു പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു. കോവീഡ് പരിശോധന വ്യാപകമാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിരോധം നടക്കേണ്ടത് ജില്ലാ സംസ്ഥാന തലങ്ങളിലാണെന്നും രാഹുൽ പറഞ്ഞു. ഇക്കാര്യത്തില്‍ കേരളം വിജയമെന്നും വയനാട് എംപി പറഞ്ഞു.
സംസ്ഥാന കോൺഗ്രസ് നേതൃത്വവും പ്രതിപക്ഷ ഉപനേതാവും അടക്കം സർക്കാരിനെതിരെ രൂക്ഷ വിമർശം ഓരോദിവസവും ഉന്നയിക്കുമ്പോളാണ് രാഹുൽ സർക്കാരിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
Content Summary: Rahul Gandhi press conference