
തിരുവനന്തപുരം: മുസ്ലിം ലീഗ് എംഎൽഎ കെഎം ഷാജിക്കെതിരെ രൂക്ഷ വിമർശവുമായി എം സ്വരാജ് എംഎൽഎ. ഇവിടെ വൈറസും മനുഷ്യനും തമ്മിലാണ് യുദ്ധം നടക്കുന്നത്. മറ്റൊന്നും തന്നെ പ്രസക്തമല്ല. ഈ സമയത്തും മനുഷ്യനെതിരെ വൈറസിനൊപ്പം ചേരാൻ ഷാജിയ്ക്കു മാത്രമേ കഴിയൂ എന്ന് സ്വരാജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
അന്ധമായ സിപിഎം വിരോധവും പിണറായി വിരോധവും അദ്ദേഹത്തിൻ്റെ സമനില തെറ്റിച്ചിരിയ്ക്കുന്നു എന്നും എം സ്വരാജ് പറഞ്ഞു. ലോകമാകെ ഇപ്പോഴാവട്ടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തെ അഭിനന്ദിയ്ക്കുകയാണ്. ബ്രിട്ടനിലെ ട്രിബ്യൂണും വാഷിങ്ങ്ടൺ പോസ്റ്റും, നമ്മുടെ സംസ്ഥാന ദേശീയ മാധ്യമങ്ങളുമെല്ലാം മുഖ്യമന്ത്രിയെ അഭിനന്ദിയ്ക്കുന്നു.
മുഖ്യമന്ത്രി കേരളത്തിനുവേണ്ടിയാണ് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നത്. ഓരോ മലയാളിയ്ക്കും ഇത് അഭിമാനനിമിഷമാണ്. അഭിമാനത്തോടെ ശിരസുയർത്തി ജാഗ്രത വിടാതെ ഒരുജനത ഒറ്റക്കെട്ടായി നിന്ന് പൊരുതുമ്പോൾ സംസ്ഥാനം നശിയ്ക്കണമെന്നും താനൊഴികെ സകലരും തുലയണം എന്നും ചിന്തിയ്ക്കുന്ന വികൃതമായ മനസിൻ്റെ ജൽപനങ്ങൾ. ഒരു മനുഷ്യൻ എങ്ങനെയാണ് വൈറസിനെ പോലെ ആഗോള ദുരന്തമായി മാറുന്നു എന്ന് തെളിയിക്കുന്നു എന്നും എം സ്വരാജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ
Content Summary: m swaraj Facebook post