
തിരുവനന്തപുരം: കേരളത്തിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുവരുത്താൻ കേരളത്തിലെ ജില്ലകളെ മേഖലകളാക്കി തിരിച്ച് ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കാൻ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇവ നടപ്പാക്കുക കേന്ദ്ര സര്‍ക്കാര്‍ അനുമതിയോടെയാണ് കേന്ദ്രത്തിന്റെ അനുമതി ഇതിനായി തേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടിയിരിക്കുകയാണ്. കേന്ദ്രം പ്രഖ്യാപിച്ച എല്ലാ നിയന്ത്രണവും തുടരും. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിനു പുറത്തേക്കോ, സംസ്ഥാനത്തിലേക്കോ ആര്‍ക്കും സഞ്ചരിക്കാനാവില്ല. അന്തര്‍ജില്ലാ യാത്രകളും നിരോധിച്ചിരിക്കുകയാണ്. കോവിഡ് 19 ൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ നാല് മേഖലകളാക്കി തിരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും.
1 കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ഒന്നാമത്തെ മേഖല
ഇവിടെ മെയ് 3 വരെ കർശന ലോക്ക്ഡൗണ്‍ നടപ്പാക്കും. തീവ്ര രോഗബാധയുള്ള ഹോട്ട്സ്പോട്ട് കണ്ടെത്തും. അത്തരം വില്ലേജുകളുടെ അതിര്‍ത്തി അടയ്ക്കും. ഇവിടങ്ങളിൽ ഒരു എന്‍ട്രി പോയിൻ്റ്, ഒരു എക്സിറ്റ് പോയിൻ്റ് എന്നിവ മാത്രമാകും ഉണ്ടാവുക.
2 പത്തനംതിട്ട , എറണാകുളം, കൊല്ലം രണ്ടാമത്തെ മേഖല
ഇവിടെ ഏപ്രില്‍ 24 വരെ ലോക്ക്ഡൗണ്‍. ഹോട്ട്സ്പോട്ടായ പ്രത്യേക പ്രദേശങ്ങള്‍ കണ്ടെത്തി പൂര്‍ണ്ണമായി അടച്ചിടും. ഏപ്രില്‍ 24 നു ശേഷം സ്ഥിതി വിലയിരുത്തി ഇളവുകള്‍ നൽകും.
3 ആലപ്പുഴ ,തിരുവനന്തപുരം പാലക്കാട് , തൃശൂര്‍ , വയനാട് മൂന്നാമത്തെ മേഖല.
ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. സിനിമാ ഹാളുകള്‍, ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കണം. പൊതു-സ്വകാര്യ പരിപാടികള്‍, മറ്റ് കൂടിച്ചേരലുകള്‍ എന്നിവമെയ് 3 വരെ നിരോധിച്ചു. ഹോട്ട്സ്പോട്ടുള്ള പ്രദേശം അടച്ചിടും. കടകള്‍, റസ്റ്റോറന്‍റുകള്‍ വൈകുന്നേരം 7 മണി വരെ പ്രവർത്തിക്കാം.
4 കോട്ടയവും ഇടുക്കിയും നാലാമത്തെ മേഖല
ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോടെ സാധാരണ ജീവിതം അനുവദിക്കും. ആളുകൾ കൂടിച്ചേരുന്ന പരിപാടികൾ അനുവദിക്കില്ല. അതിർത്തി ജില്ല എന്ന നിലയ്ക്ക് ഇടുക്കിയില്‍ കൂടുതല്‍ ജാഗ്രത പുലർത്തും. ജില്ല വിട്ടുള്ള യാത്ര അനുവദിക്കില്ല.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടിയിരിക്കുകയാണ്. കേന്ദ്രം പ്രഖ്യാപിച്ച എല്ലാ നിയന്ത്രണവും…
Dikirim oleh Pinarayi Vijayan pada Kamis, 16 April 2020
Content Summary: Lockdown, Kerala Cm Facebook Post