
തിരുവനന്തപുരം: ലോകമെങ്ങും കൊറോണ വൈറസ് വ്യാപിക്കുമ്പോൾ കോവിഡ് കണ്ടെത്താനുള്ള പുതിയ തരം ടെസ്റ്റ് കിറ്റ് ഉപകരണം വികസിപ്പിച്ച് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്. നിലവിലെ ആർടിപിസിആർ നേക്കാൾ കൂടുതൽ വേഗത്തിൽ കൃത്യതയോടെ ഫലം ഇതിലൂടെ ലഭ്യമാകുമെന്ന് സയന്റിസ്റ്റ് ഡോ. അനൂപ് തെക്കുവീട്ടിൽ വ്യക്താക്കി. “ചിത്ര ജീൻലാംപ് എൻ” എന്നാണ് ഈ കിറ്റിൻെറ പേര് നൽകിയിരിക്കുന്നത്.
ആർടിപിസിആറിൽ രണ്ടുഘട്ടമായാണ് പരിശോധനയിലൂടെ കോവിഡ് വെെറസ് സാനിത്യം സ്ഥിരീകരിക്കുന്നത്. ആദ്യഘട്ടത്തിൽ ഇ ജീൻ കണ്ടെത്തും.
എന്നാൽ ശ്രീചിത്ര ജീൻലാംപ് ടെസ്റ്റിൽ ഈ ഘട്ടമാവിശ്യമില്ല. 10 മിനുട്ടിനുള്ളിൽ കോവിഡ് ഫലം ലഭിക്കും. രണ്ട് മണിക്കൂറാണ് സാമ്പിൾ ശേഖരണം ഉൾപ്പെടെ ഉള്ള പ്രോസസിങ്ങിന് ആകെ വേണ്ടിവരുന്നത്. ഒറ്റബാച്ചിൽ 30 വരെ സാമ്പിൾ പരിശോധിക്കാനാകും. 2.5 ലക്ഷം രൂപ ചെലവിൽ ജില്ലാ ആശുപത്രികളിൽ പോലും ലാബുകളിൽ ടെസ്‌റ്റിങ് സൗകര്യം ഒരുക്കാം.
ഫ്ലൂറസെൻസിൽ വരുന്ന മാറ്റങ്ങളെ വിലയിരുത്തി കൊണ്ട് മെഷീനിൽനിന്നുതന്നെ ഫലമറിയാം. 1000 രൂപയിൽ താഴെയെ ഒരു ടെസ്റ്റിന് ചെലവ് വരു. ആലപ്പുഴ എൻഐവി-യിൽ നടത്തിയ പരിശോധനയിൽ കിറ്റ് 100 ശതമാനം കൃത്യതയുണ്ടെന്നും തെളിഞ്ഞിരുന്നു.
Content Summary: Covid test kit, sree chitra institute of medical science