
കൊല്ലം: സംസ്ഥാന സർക്കാർ കോവിഡിനെ പ്രതിരോധിക്കാൻ കാഴ്ചവെക്കുന്നത് ശ്ലാഘനീയമായ പ്രവര്‍ത്തനമാണെന്ന് മുസ്ലീംലീഗിന്റെ മുതിർന്ന നേതാവും മുൻ എം.എല്‍.എയുമായ യൂനുസ് കുഞ്ഞ്. പൂര്‍ണ്ണ സഹകരണമാണ് പ്രതിപക്ഷം സംസ്ഥാന സര്‍ക്കാരിന് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യവകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിരോധ നടപടികള്‍ സര്‍ക്കാര്‍ വളരെ മുമ്പെ തന്നെ ആരംഭിച്ചതു കൊണ്ടാണ് ലോകമാകെ അഭിനന്ദിക്കുന്ന നേട്ടം കേരളത്തിന് കൈവരിക്കാൻ സാധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ട. പ്രവാസിമലയാളികളെ മുഖ്യമന്ത്രി ഇടപ്പെട്ട് എത്രയും വേഗം നാട്ടിലെത്തിക്കണമെന്നും ലീഗ് നേതാവ് അഭ്യര്‍ത്ഥിച്ചു
അതേസമയം മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി എൽഡിഎഫ് സർക്കാരിനും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരേയും വ്യാപകമായി വ്യാജപ്രചരണം നടത്തുന്നതിനിടെയാണ് സർക്കാരിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ലീഗ് നേതാവ് തന്നെ രംഗത്തെത്തിയിരിക്കുന്നത്.