
കൊല്ലം: മൂന്ന് വയസുകാരിയുടെ ദേഹത്ത് തിളച്ച മീന്‍കറി ഒഴിച്ച പിതൃസഹോദരിയും മുത്തച്ഛനും അറസ്റ്റില്‍. കൊല്ലത്താണ് സംഭവം നടന്നത്.
കണ്ണനെല്ലുരിലാണ് 3 വയസുകാരിക്ക് നേരെ ബന്ധുക്കളുടെ ഭാഗത്തുനിന്നും ക്രൂരത നടന്നത്. മുത്തച്ഛനും പിതൃസഹോദരിയും ചേര്‍ന്നുകൊണ്ട് തിളച്ച മീന്‍കറി ഒഴിക്കുകയായിരുന്നു
കുഞ്ഞ് ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ ചികിത്സയിലാണ്. 35 ശതമാനം പൊളളലേറ്റതായണ് സൂചന.
സംഭവത്തില്‍ പിതൃസഹോദരിക്കും മുത്തച്ഛനുമെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ണനെല്ലൂര്‍ പോലീസാണ് കേസെടുത്തത്.