
കൊച്ചി: മികച്ച കോവിഡ് പ്രതിരോധം. കേരള സര്‍ക്കാരിനെ അഭിനന്ദിച്ച് മഹീന്ദ്ര ചെയര്‍മാൻ ആനന്ദ് മഹീന്ദ്ര രംഗത്ത്. കോവിഡ് രോഗബാധ
സംബന്ധിച്ച് നിലവിലെ ഈ സ്ഥിതി തന്നെ തുടരുകയാണെങ്കില്‍ ലോകത്തെതന്നെ തിളങ്ങുന്ന ഉദാഹരണമായി കേരളം മാറുമെന്ന് ആനന്ദ് മഹീന്ദ്ര’ പറഞ്ഞു.
കേരള മുഖ്യമന്ത്രി പിണറായിയെ ടാഗ് ചെയ്താണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. കേരളത്തിന്റെ കൊറോണ പ്രതിരോധം സംബന്ധിച്ചുള്ള ബിബിസിയുടെ വിശദമായ റിപ്പോർട്ടു. ട്വീറ്റിനൊപ്പം ആനന്ദ് മഹീന്ദ്ര പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം വാഷിംഗ്ടൺ പോസ്റ്റ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ കേരള മോഡലിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു ഇതിനുപിന്നാലെയാണ് വ്യവസായ പ്രമുഖനായ ആനന്ദ് മഹേന്ദ്രയും കേരളത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയത്.